Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : QatarMalayalis

Middle East and Gulf

സ​മൂ​ഹ​ന​ന്മ​യ്ക്കാ​യി ഐ​ക്യ​ത്തോ​ടെ മു​ന്നേ​റ​ണം: സു​ലൈ​മാ​ൻ മാ​സ്റ്റ​ർ-

ദോ​ഹ: പൂ​നൂ​രി​ന്‍റെ പാ​ര​മ്പ​ര്യ​മാ​യ സ​ഹ​വ​ർ​ത്തി​ത്വ​വും സാ​ഹോ​ദ​ര്യ​വും നി​ല​നി​ർ​ത്തു​ന്ന​തി​നും സ​മൂ​ഹ​ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി പാ​സ് പ്ര​വ​ർ​ത്ത​ക​ർ സ​ജീ​വ​മാ​യി മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്ന് സു​ലൈ​മാ​ൻ മാ​സ്റ്റ​ർ പ​റ​ഞ്ഞു.

ഹ്ര​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഖ​ത്ത​റി​ലെ​ത്തി​യ അ​ദ്ദേ​ഹം, കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പൂ​നൂ​ർ നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ പൂ​നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ​സ് (പാ​സ് ഖ​ത്ത​ർ) സം​ഘ​ടി​പ്പി​ച്ച സ്വീ​ക​ര​ണ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു.

സ​മൂ​ഹ​ത്തി​ലെ ഐ​ക്യ​വും പ​ര​സ്പ​ര സ​ഹ​ക​ര​ണ​വും ഏ​റെ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. കൂ​ട്ടാ​യ്മ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തി സ​മൂ​ഹ​ത്തി​ന്‍റെ ന​ന്മ​യ്ക്കാ​യി പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​സ് പ്ര​വ​ർ​ത്ത​ക​ർ നേ​തൃ​ത്വം ന​ൽ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

സ​ഹ​വ​ർ​ത്തി​ത്വ​ത്തി​നും സാ​ഹോ​ദ​ര്യ​ത്തി​നും പേ​രു​കേ​ട്ട നാ​ടാ​ണ് പൂ​നൂ​രെ​ന്നും ഈ ​മ​ഹ​ത്താ​യ പാ​ര​മ്പ​ര്യം വ​രും ത​ല​മു​റ​ക​ളി​ലേ​ക്കും കൈ​മാ​റാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും സു​ലൈ​മാ​ൻ മാ​സ്റ്റ​ർ ഓ​ർ​മി​പ്പി​ച്ചു.

സ​മൂ​ഹ​ത്തി​ൽ വ​ർ​ധി​ച്ചു​വ​രു​ന്ന ല​ഹ​രി ഉ​പ​യോ​ഗ​ത്തി​നെ​തി​രേ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത​യും യോ​ഗം ച​ർ​ച്ച ചെ​യ്തു. ഖ​ത്ത​റി​ന്‍റെ മു​ൻ ഭ​ര​ണാ​ധി​കാ​രി​യു​ടെ നി​ര്യാ​ണ​ത്തി​ൽ യോ​ഗം അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി പ്രാ​ർ​ഥ​ന ന​ട​ത്തി.

2026 സെ​പ്റ്റം​ബ​ർ 17ന് ​കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ അ​സ്ഹ​ർ അ​ലി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ലാം അ​വേ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് ഷം​റാ​സ് സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി ആ​ഷി​ഖ് ഹാ​ഫി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

സി.​പി. ഷം​സീ​ർ, മ​ൻ​സി​ബ് പ​ഴ​യേ​ട​ത്ത്, ഹാ​രി​സ് പൂ​ക്കോ​ട്, അ​ഫ്നാ​സ് ഉ​ണ്ണി​കു​ളം, സു​ബൈ​ർ കാ​ന്ത​പു​രം, മു​ബാ​ഷി​ർ ചി​റ​ക്ക​ൽ, ജു​നൈ​ദ്, അ​ർ​ഷാ​ദ് അ​ലി, വി.​എം. ഷ​ഹ്സാ​ദ്, ന​ഹ്യാ​ൻ അ​ബ്ദു​ൽ ഹ​ക്കീം, ക​രീം കെ.​പി., സ​വാ​ദ് ഡോ​ക്ട​ർ, ജം​ഷി​ദ് കോ​ളി​ക്ക​ൽ, മു​ഹ​മ്മ​ദ് ശി​ഹാ​ബ്, ന​ഈം, വി.​ഒ.​ടി. ജാ​സിം റ​ഹ്മാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Latest News

Corehub Up